©2007 Network Television.
All rights reserved.
Designed & Developed by Invis Multimedia
 

തലവാചകം   എഴുതിത്തുലക്കടാ അവനെ !! Click here for full story  ബോയിംഗ് കേരളത്തിലേക്ക്  Click here for full story  മലയാളികളെ മഠയരാക്കരുത് ! Click here for full story  വ്യത്യസ്തനായ കോണ്‍ഗ്രസ്സുകാരന്‍ Click here for full story    തുത്തൂവാരല്‍ ടിം Click here for full story    ഡെല്‍ഹി തോന്ന്യാസം Click here for full story   ആദര്‍ശ ഭോജനം Click here for full story    ഒരു മകളുടെ പദപ്രശ്നം. Click here for full story  സഖാവിനെ കൊന്ന പി.ഡി.പി. Click here for full story      എം.പി എന്നാല്‍ മണി പോക്കറ്റില്‍  Click here for full story  ധോണിക്ക് വിശക്കുന്നു! Click here for full story 

MAVELINADU

ധോണിക്ക് വിശക്കുന്നു

 

നന്ദന്‍ നിലേകാനിയെക്കുറിച്ച് നമുക്കെന്തറിയാം? ഇന്ത്യയിലെ ഐ.ടി. മുന്നേറ്റത്തിന്റെ തുടക്കക്കാരില്‍ ഒരാള്‍, ഇന്‍ഫോസിസിന്റെ സ്ഥാപകന്‍, ഇതിലപ്പുറം ഇദ്ദേഹത്തെക്കുറിച്ചറിയാന്‍ വലിയ സാധ്യതകളില്ല. എന്നാല്‍ ഇമാജിനിംഗ് ഇന്ത്യ എന്ന തന്റെ പുസ്തകത്തിലൂടെ ഇന്ത്യയെക്കുറിച്ച് വലിയ സ്വപ്നങ്ങള്‍ കാണുന്ന നിലേകാനിയെ നമുക്ക് വായിച്ചറിയാന്‍ കഴിയും. ഐ.ടി മാത്രമല്ല അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഷയം.ഇന്ത്യന്‍ സമുഹത്തെ ബാധിക്കുന്ന മിക്കവാറും എല്ലാ വിഷയങ്ങളെയും ചരിത്രത്തിന്റെ പിന്‍ബലത്തോടെ തന്നെ അദ്ദേഹം വിലയിരുത്തുന്നു. വിമര്‍ശനങ്ങള്‍ക്കുപരിയായി ഭാവിക്കുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അദ്ദേഹം ചുണ്ടിക്കാട്ടുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. ഇന്ത്യയുടെ വൈദ്ദുതി പ്രതിസന്ധി പരിഹരിക്കാന്‍ താര്‍ മരുഭുമിക്ക് ( 3162 ചതു.കി ) കഴിയും.3600 ചതു.കിലോമീറ്റര്‍ സ്ഥലമുണ്ടെങ്കില്‍,ഏറ്റവും ഫലപ്രദമായ സോളാര്‍ തെര്‍മല്‍, ഇന്ത്യക്കാവശ്യമായ വൈദ്ദുതി നല്‍കും.വിനോദ് ഖോസ്ല എന്ന വെഞ്ചര്‍ കാപിറ്റലിസ്റ്റിന്റെ അനുഭവമൊഴികളുടെ അടിസ്ഥാനത്തിലാണ് നന്ദന്‍ ഈ നിരീക്ഷണം നടത്തുന്നത്.(page 464)

കഴിഞ്ഞ ബഡ്ജറ്റില്‍ 100 കോടി രുപ മാറ്റി വച്ചത് നന്ദന്റെ സ്വപ്ന പദ്ധതിക്കു വേണ്ടിയാണെന്ന് എത്ര പേര്‍ക്കറിയാം. കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ വാക്കുകള്‍ നന്ദന്‍ വിശദികരിക്കുന്നു-2007ല്‍ കേന്ദ്രം 10ട്രില്ല്യണ്‍(1000,000,000,000) രുപ സബ്സിഡിയിനത്തില്‍ ചെലവഴിച്ചു. ഇതില്‍ എത്ര രുപ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു. ഇടനിലക്കാരെ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയുന്ന ഒരു നാഷണല്‍ ഗ്രിഡ് എന്ന നിര്‍ദ്ദേശം നന്ദന്റേതായിരുന്നു. ഓരോ ഇന്ത്യന്‍ പൌരനും ഒരു യുണീക്ക് ഐ.ഡി സ്മാര്‍ട്ട് കാര്‍ഡ്! കമ്പ്യുട്ടര്‍ ശ്ര്യംഖല വഴിയുള്ള വ്യക്തിഗത ബാങ്ക് അക്കൌണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഡെല്‍ഹിയില്‍ നിന്ന് നേരിട്ട് ഓരോരുത്തരുടെയും ബാങ്ക് അക്കൌണ്ടിലേക്ക്. അത്തരത്തിലുള്ള ഒരു യുണിവേഴ്സല്‍ ഐ ഡി ക്കു രൂപം നല്‍കാന്‍ മന്‍ മോഹന്‍ സിംഗ് സര്‍ക്കാര്‍ 100 കോടി നീക്കി വച്ചു കഴിഞ്ഞു.നന്ദന്റെ ഇമാജിനേഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങി.(page 368)

2.4% ഭുപ്രദേശത്ത് ലോകത്തിന്റെ 17 ശതമാനം ജനങ്ങളെ അധിവസിപ്പിക്കുന്ന ഇന്ത്യ ലഭ്യമായ എല്ലാ വിഭവങ്ങളെയും ജനങ്ങള്‍ക്കനുകൂലമായ വിധത്തില്‍ ഉപയോഗപ്പെടുത്തണം.റഷ്യ,ഇറാന്‍,ഇന്തോനേഷ്യ എന്നീ വാതക പ്രമുഖന്മാരുടെ മദ്ധ്യേ നിലകൊള്ളുന്ന ഇന്ത്യ ഒരു CNG നെറ്റ് വര്‍ക്ക് ഫലപ്രദമായി നടപ്പിലാക്കുക വഴി ഊര്‍ജ്ജ രംഗത്ത് മേല്‍ക്കൈ നേടിയെടുക്കും.(page 459)

ഒരു തുണി മില്‍ മാനേജരുടെ പദവിയിലിരുന്നയാള്‍ മകന് ഇംഗ്ഷിഷ് വിദ്യാഭ്യാസം നല്‍കുന്നതില്‍ പ്രത്യേക താല്പപര്യമെടുത്തു. അത് ആ മകനെ ബോബെ ഐ.ഐ.ടിയില്‍ എത്താന്‍ സഹായിച്ചു. ആ മകന്‍ പിന്നീട് ഡോ. മന്‍ മോഹന്‍ സിംഗിനെ ഉപദേശിക്കുന്നിടത്തോളം വളര്‍ന്നു!  അതാണ് നന്ദന്‍. ഇന്ത്യയിലെ ഓരോ കുഞ്ഞും ഈ വളര്‍ച്ചയിലുടെ കടന്നു പോകണമെന്ന ഭാവന ഈ പുസ്തകത്തിലുണ്ട്.(page 22) Most parents could only afford to send their children to state schools which had weak standards and taught only in the regional languages. This alone meant that in India if you where born poor it was likely too that your children would not fare much better.

ഈ അപകടം MA ബേബി എന്ന കപട ബുദ്ധി ജീവി അംഗീകരിക്കില്ല. മക്കളെ ഇംഗ്ശീഷ് മീഡിയം സ്കൂളില്‍ വിട്ട് പഠിപ്പിച്ച് ഉന്നത കസേരകള്‍ ഉറപ്പക്കിയ ചില ആസ്ഥാന കവികളും മലയാള പ്രീണനം നടത്തി മറ്റുള്ള കുട്ടികളെ വഴിയാധാരമാക്കും.മലയാ‍ളം പഠിച്ച് ഇവിടെ അടിഞ്ഞു കുടിയാലേ കൊടി പിടിക്കാന്‍ ആളെ കിട്ടൂ എന്നു സമര്‍ത്ഥിക്കാന്‍ നന്ദന്‍ മറ്റൊരു സംഭവ കഥ കൂടി വിശദികരിക്കുന്നു.1984 ലെ തൊഴിലാളി ദിനം കമ്പ്യുട്ടര്‍ വിരുദ്ധ ദിനമായിരുന്നു! കമ്പ്യുട്ടര്‍  സാധ്യതകള്‍ വിശദീകരിച്ച നന്ദന്റെ ചെവിയില്‍ ഒരു ട്രേഡ് യൂണിയന്‍ നേതാവ് മന്ത്രിച്ചു - നിങ്ങള്‍ പറയുന്നത് പൂര്‍ണ്ണമായും ശരിയാണ്, സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരായ എന്റെ രണ്ടു മക്കള്‍ ബോസ്റ്റണിലും സിയാറ്റിലുമുണ്ട് .കമ്പ്യുട്ടറിന്റെ സാധ്യത എനിക്കറിയാം. പക്ഷേ എനിക്കത് തുറന്ന് അംഗീകരിക്കാന്‍ കഴിയില്ല.(page 110) ശരാശരി ഇന്ത്യാക്കാരനെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഇടതു മുഖമാണ് നന്ദന്‍ ഇവിടെ വലിച്ചു കീറുന്നത്.

ഇംഗ്ശണ്ടിനെയും ന്യുസിലന്റിനേയും നിലം പരിശാക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഊര്‍ജ്ജം അറിയപ്പെടാത്തയിടങ്ങളില്‍ നിന്നുറപൊട്ടിയതാണെന്ന നന്ദന്റെ നിരീക്ഷണം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.ധോണിയും പത്താനും ക്രിക്കറ്റിന്റെ വ്യവസ്ഥപിത പാഠശാലയുടെ ഉല്പന്നങ്ങളല്ല. വിജയത്തിനു വേണ്ടിയുള്ള വിശപ്പില്‍ നിന്നുയര്‍ന്നു വന്നുകൊണ്ടിരികുന്ന ഇന്ത്യന്‍ പുതുതലമുറയുടെ മിന്നുന്ന പ്രതീകങ്ങളാണവര്‍. ഐടിയിലും ഗവേഷണത്തിലും,ക്യഷിയിലും,വിദ്യാഭ്യാസത്തിലും,നാനോ ബയോടെക്ക്നോളജിയിലും,ക്രിക്കറ്റിലും കുടികൊള്ളുന്ന ഈ വിശപ്പിന്റെ വിളി തിരിച്ചറിയുന്നിടത്താണ് ഇന്ത്യയുടെ ഭാവി വഴിതിരിയുന്നതെന്നും നന്ദന്‍ നിലേകാനി പറഞ്ഞു വയ്ക്കുന്നു.

ഇമാജിനിംഗ് ഇന്ത്യ വില 699 രൂപ  വിതരണം മോഡേണ്‍ ബുക്ക്സ് ഫോണ്‍: 04712331816