എം.പി എന്നാല്‍ മണി പോക്കറ്റില്‍

ഈ തെരഞ്ഞെടുപ്പുകാലത്ത് ഒരു എം.പി. സീറ്റിനു വേണ്ടിയുള്ള കടിപിടി നമ്മള്‍ കാണുകയാണല്ലോ ?എന്താണ് ഇതിന്റെ പിന്നിലെ രഹസ്യം ?! തുടര്‍ന്നു വായിക്കുക.
ഒരു എം.പിക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍
പ്രതിമാസ ശമ്പളം : 16,000.jpg)
പ്രതിമാസ മണ്ഡല അലവന്‍സ് : 10,000
പാര്‍ലമെന്റ് സമ്മേളിക്കുന്ന ഒരോ ദിവസ്സവും അലവന്‍സ്സ് 1000 രൂപ. വര്‍ഷത്തില്‍ മൂന്നു സീസണുകളില്‍ പാര്‍ലമെന്റ് സമ്മേളിക്കും.
സൌജന്യ ട്രെയിന്‍ യാത്ര : ഒരു സഹായിക്കൊപ്പം ഒന്നാംക്ലാസ്സ് ട്രെയിന്‍ യാത്ര.എത്ര തവണ,എവിടേയ്ക്കും.
സൌജന്യ വിമാന യാത്ര : നാല്‍പ്പതു തവണ സൌജന്യമായി പറക്കാം. ഇന്ത്യയില്‍ ഏതു സ്ഥലത്തേക്കും ബിസിനസ് ക്ലാസ്സില്‍ .
സൌജന്യ താമസം : ന്യു ഡല്‍ഹിയില്‍ നഗര ഹൃദയത്തില്‍ എല്ലാ സൌകര്യങ്ങളുമുള്ള ഫ്ലാറ്റ്. ഇതിന് നാമമാത്ര വാടക മാത്രം.
പ്രതിവര്‍ഷം 50,000 യൂണിറ്റ് വരെ വൈദ്യുതിയും കുടിവെള്ള കണക്ഷനും സൌജന്യം. താമസ സ്ഥലം സര്‍ക്കാര്‍ ചെലവില്‍ സമയാസമയം അറ്റകുറ്റപ്പണി നടത്തും.
പുതിയ എ.സി., റഫ്രിജറേറ്റര്‍ ,ടെലിവിഷന്‍ തുടങ്ങി മേശവിരിയുടെ അലക്കു വരെ സര്‍ക്കാര്‍ ചെലവില്‍.
ഒരോ എം.പി.ക്കും മൂന്ന് ടെലിഫോണ്‍ കണക്ഷനുകള്‍ നല്‍കും. ഇവയില്‍ നിന്ന് 1,70,000 കോളുകള്‍ ഒരോ വര്‍ഷവും സൌജന്യം. എല്ലാ ഔദ്യോഗിക യാത്രകള്‍ക്കും സൌജന്യ വിമാനയാത്ര ബിസിനസ് ക്ലാസ്സില്‍ . ഏതു രാജ്യത്താണ് പോകുന്നത് എന്നതിനനുസരിച്ചാണ് പ്രത്യേക യാത്രാബത്ത.
കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക ആരോഗ്യ പദ്ധതിയിന്‍ കീഴില്‍ സൌജന്യ ചികിത്സ.
ആജീവനാന്ത പെന്‍ഷന്‍ : അടിസ്ഥാന തുക 3,000. എത്ര വര്‍ഷം എം.പി യായിരുന്നു എന്നതനുസരിച്ച് തുക കൂടും.
യാത്രാ ബത്ത : കിലോമീറ്ററിന് എട്ടു രൂപ നിരക്കില്‍
മണ്ഡലത്തിലെ വികസനത്തിനായി ഒരോ വര്‍ഷവും രണ്ടു കോടി ഫണ്ട്. ഈ ഫണ്ട് വിനിയോഗിക്കുമ്പോള്‍ പല എം.പി മാരും മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി സി.എ.ജി കണ്ടെത്തിയിരിക്കുന്നു.
ഈ കോടീശ്വര പദവിക്കു വേണ്ടിയാണ് ഇപ്പോള്‍ നടക്കുന്ന കടിച്ചു കീറലുകള്‍ !!
അതായത് 534 എം.പിമാര്‍ക്കായി അഞ്ചു വര്‍ഷം കൊണ്ട് ഏകദേശം 855 കോടിയോളം രൂപ സര്‍ക്കാര്‍ ചെലവിട്ടു.
കടപ്പാട്-മാധ്യമം