സഖാവിനെ കൊന്ന പി.ഡി.പി.

സഖാവിനെ കൊന്ന പി.ഡി.പിയാണ് പൊന്നാനിയില്‍ പ്രിയപ്പെട്ടവള്‍ !
കമ്മ്യുണിസമൊന്നും ഇനി വേണ്ട. പാര്‍ലമെന്റ് സീറ്റാണ് പ്രധാനം. അതിന് വേണ്ടി ഇനിയും നൂറു സഖാക്കളെ കൊലക്കുകൊടുക്കാം. പൊന്നാനി സീറ്റിനുവേണ്ടി ഇപ്പോള്‍ കൂട്ടുകൂടുന്ന പി.ഡി.പിയെക്കുറിച്ച് സഖാക്കളുടെ ദേശാഭിമാനി പത്രം17.1.08-ല്‍ ഇങ്ങനെ പറഞ്ഞു- “1995 ജനുവരി പുലര്‍ച്ചെയാണ് പി.ഡി.പി സായുധ സംഘം തിരുവനന്തപുരം പെരുമാതുറയിലെ വീടാക്രമിച്ച് ഉറങ്ങിക്കിടന്ന സക്കീറിനെ വെട്ടിക്കൊന്നത്. ലോ കോളേജ് യൂണിയന്‍ ചെയര്‍മാനായി സത്യ പ്രതിജ്ഞ ചെയ്ത ദിവസമായിരുന്നു അന്ന്. പെരുമാതുറ പ്രദേശത്ത് പി.ഡി.പിയുടെ വര്‍ഗ്ഗിയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും സംഘടിപ്പിക്കുന്നതില്‍ സക്കീര്‍ ശ്രദ്ധേയമായ നേത്യ മാത്യക കാട്ടി. സഖാവിനെ കൊലപ്പെടുത്തുന്നതിലുടെ പുരോഗമന പ്രസ്ഥാനങ്ങളെ തളര്‍ത്താമെന്ന വര്‍ഗ്ഗീയ വിധ്വംസക ശക്തികളുടെ കണക്കുകൂട്ടല്‍ അസ്ഥാനത്താണെന്ന് പിന്നീട് തെളിഞ്ഞു.”
ദേശാഭിമാനിയുടെ വര്‍ഗ്ഗബോധം ഇങ്ങനെ പരന്നൊഴുകി. ഇപ്പോള്‍ ആ വര്‍ഗ്ഗ ബോധമൊന്നുമില്ല.
പൊന്നാനിയില്‍ പിണറായി വിജയനും മദ്ദനിയും കെട്ടിപ്പിടിച്ചുമ്മ വയ്ക്കുമ്പോള്‍, ദേശാഭിമാനി പറഞ്ഞതു പോലെ കണക്കുകൂട്ടലുകള്‍ തെറ്റി, സക്കീറിന്റെ കുടുംബത്തിന്റെയും സക്കീറിനെ കൊന്നവരുടെയും !