പദപ്രശ്നം
ഇത് ഒരു മകള്‍ പിതാവിനെക്കുറിച്ച് എഴുതിയ വരികളാണ്. സര്‍ക്കാരിന്റെ ജനപഥം മാസികയില്‍ പ്രസിദ്ധീകരിച്ചത്. ആരായിരിക്കും ഈ ഭാഗ്യം ചെയ്ത പിതാവ്? തുടര്‍ന്ന് വായിച്ച് നോക്കുക.
‘....സ്മാരക ഫലങ്ങളിലുടെ സ്മരണാഞ്ജലികള്‍ക്കപ്പുറ്ത്ത് നിന്നു കൊണ്ട് ,ശീര്‍ഷകങ്ങളില്ലാത്ത വ്യക്തിഗത ദു:ഖങ്ങളുടെ നിരാസങ്ങളില്‍ ഒതുങ്ങി നിന്നു കൊണ്ട് പുനസ്യഷ്ടിയുടെ ജനിതക സാധാരണതയിലുടെ മുക്തി സാഫല്യം തേടുകയാണ് ഈ കുറുപ്പുകളില്‍‘.
‘.....ഒരു കുട്ടി ഗ്യഹാന്തരീക്ഷത്തിന്റെ യാന്ത്രികപല്‍ച്ചക്രങ്ങള്‍ക്ക് നിമിത്തമായേക്കാവുന്ന സ്വപ്ന ഭൂമികളില്‍ മനസ് ഉടക്കി നില്‍ക്കുന്ന നിര്‍മലമുക്തി ചൈതന്യം.....‘
‘.......ബോധിവ്യക്ഷത്തണലില്ലാതെ ബോധാബോധ സ്പന്ദനങ്ങളുടെ താളലയങ്ങളില്ലാതെ,വര്‍ഗരഹിത സംസ്കാരത്തിന്റെ രാഗരേണുക്കളേറ്റു വാങ്ങുവാന്‍ താളഭദ്രതയുടെ വിഭ്രാമകതയിലേക്ക് തന്റെ ജീവന്റെ തുടിപ്പ് പടര്‍ന്നു കയറുന്നത് ആ അമ്മ അത്ഭുതത്തോടെ നോക്കി നിന്നു.തുടക്കം മുതല്‍ ഒടുക്കം വരെ സ്പന്ദനങ്ങളേറ്റി നിന്ന ഭാവബന്ധങ്ങള്‍ ആ ജീവിതത്തിലുടെ നീളം കാണാം...’
‘.......നാഴികമണികളുടെ സെക്കന്‍ഡ് സൂചികള്‍ക്കും പതിറ്റാണ്ടുകളുടെ ശാക്തിക ബലങ്ങള്‍ക്കുമുപരി ദിക് കാലാതിവര്‍ത്തിയായ് കാലചംക്രമണങ്ങളുടെ അധിത്യതകളിലേക്ക് ആ ജിവിതം നീണ്ടുനില്‍ക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്’.....’
‘........ഈ ചോരപ്പുഴ നീന്തിക്കടക്കുമ്പോള്‍ കാലത്തിന്റെ ഒരു തരത്തിലുള്ള ജീര്‍ണസംസ്കാരത്തെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഇവിടെ കാലം പകച്ചു നില്‍ക്കുമ്പോള്‍ ഒരു സംസ്ക്യതിയുടെ അടിവേരുകള്‍ പിഴുതെറിഞ്ഞുകൊണ്ട് മുന്നേറുന്ന വ്യക്തിയെ കാണാം.....’
പിതാവിനെയും മകളെയും പിടികിട്ടിയോ? ഉത്തരം മാര്‍ച്ച് 19-ലുണ്ട്.സംശയമുള്ളവര്‍ എന്‍.ടിവിക്ക് എഴുതുക.