|
തുത്തുവാരല്‍ ടീം

മാത്യഭൂമി, മാര്‍ച്ച് 24,2009

യു.ഡി.ഏഫ് കേരളം തുത്തുവാരുമെന്ന് മുന്‍ കേരള മുഖ്യമന്ത്രി ഏ.കെ.ആന്റണി പറയുന്നു. എത്ര അര്‍ത്ഥവത്തായ പ്രവചനമാണ് അദ്ദേഹം
നടത്തിയിരിക്കുന്നത് ! ഏറ്റവും ഒടുവില്‍ താന്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയപ്പോള്‍ സംസ്ഥാനത്തിന്റെ കടം 25,000 കോടിയോളം രൂപയായിരുന്നു.മൂന്നരവര്‍ഷത്തെ തന്റെയും ഒന്നരവര്‍ഷത്തെ ഉമ്മന്‍ ചാണ്ടിയുടെയും ഭരണത്തിനൊടുവില്‍ കേരളത്തെ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ തുത്തുവാരി. കടം ഏകദേശം 40,000 കോടിയിലെത്തിച്ചു. കടം വാങ്ങി കാര്യങ്ങള്‍ നടത്താന്‍ വലിയ ബുദ്ധിയുടെ ആവശ്യമൊന്നുമില്ല. കടം തിരിച്ചടക്കാന്‍ കുറച്ചു ബുദ്ധിയും കാര്യപ്രാപ്തിയുമൊക്കെ വേണം. പക്ഷേ തിരിച്ചടവ്, മാറി മാറി ‘പറിക്കു’ന്നവര്‍ക്കറിയില്ല! അതു പൊതുജന കഴുതയുടെ തലയില്‍ കുന്നുകൂടിവരും. ഇപ്പോള്‍ അത് 50,000 കോടിയോളമെത്തി നില്ക്കുന്നത്രേ ! ഇതിനെ ഒന്നു കൂടി തുത്തുവാരിയെടുക്കാന്‍ പുതിയ ഉടുപ്പിട്ട യു.ഡി.എഫ് പട്ടാളം അണിനിരന്നു കഴിഞ്ഞതായി ജവഹര്‍ വരച്ചു വയ്ക്കുന്നു.
Visit Holy Land
Five day tour to Egypt,Mt.Sinai,Dead sea Chruch of nativity,Garden of Gethsemane,Isreal Parliament, Golgotha,Galilee Sea,River Fordan Ammanetc.Departure date:10-5-09 Rs.58,500
Contact: ntv@ntv.in |